Follow KVARTHA on Google news Follow Us!
ad
Posts

കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതം മാറി; ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു

കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതംമാറി മുസ്ലിമായി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചത് അസമില്‍ വന്‍ വിവാദമായി. Assam, MLA, Marriage, Facebook, Muslim
Rumi mla , Assam, Marriage, Facebook, Muslim
ഗുവാഹത്തി: കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതംമാറി മുസ്ലിമായി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചത് അസമില്‍ വന്‍ വിവാദമായി. സംഭവത്തെ തുടര്‍ന്ന സില്‍ച്ചാറില്‍ കേന്ദ്രസേനയെ വിന്യസിച്ചു.

ബോര്‍ഖോളയില്‍ നിന്നുള്ള എം.എല്‍.എ റൂമിനാഥ് മതംമാറി മുസ്ലിം യുവാവിനെ ഭര്‍ത്താവായി വരിച്ചതിനെ തുടര്‍ന്ന് ഉളവായേക്കുമെന്ന്‌ സംശയിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വനിതാ എം.എല്‍.എ വൈദ്യപരിശോധനയ്ക്കായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ ആരോ തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവ് രാകേഷ് കുമാര്‍ മെയ് 13 ന് പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകളുമുണ്ട്.

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇസ്ലാമിലേക്ക് മതം മാറിയതാണെന്നും വ്യക്തമാക്കി രംഗത്തുവന്ന റുമി സാമൂഹിക ക്ഷേമവകുപ്പിലെ ജീവനക്കാരനായ സാകിറിനെ വിവാഹം കഴിക്കാനാണ് താന്‍ മതം മാറിയതെന്നും റാബിയ സുല്‍ത്താന എന്ന പേര്‍ സ്വീകരിച്ചതായും അറിയിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് വനിതാ എം.എല്‍.എയുടെ മതം മാറ്റത്തില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ തെരുവിലിറങ്ങി കഴിഞ്ഞു. ഗൈരിക് ഭാരത് എന്ന ഹിന്ദുത്വ സംഘടന റൂമിയുടെ കോലം കത്തിച്ചു. റൂമിയുടെ മതം മാറ്റത്തിന് സൗകര്യമൊരുക്കിയത് അസം മന്ത്രിയായ സിദ്ദിക്ക് അഹമ്മദാണെന്നും ഹിന്ദുത്വ സംഘടനകള്‍ ആരോപിച്ചു.

അതേസമയം റൂമിയെ താന്‍ തന്റെ മരുമകളായി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുന്‍ പോലീസ് ഓഫീസറായ സാകിറിന്റെ പിതാവ് ഫൈസുര്‍ റഹ്്മാന്‍ അറിയിച്ചു. മകനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Assam, MLA, Marriage, Facebook, Muslim, Rumi mla, Friend

Post a Comment