Follow KVARTHA on Google news Follow Us!
ad

വെളിച്ചെണ്ണ വില ഇടിഞ്ഞു

2011 മേയില്‍ ക്വിന്റലിന് 10,400 രൂപയായി റെക്കോഡ് നിലവാരത്തിലെത്തി വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ ക്വിന്റലിന് 5650 രൂപ. Kochi, Kerala, Coconut, Oil-price
coconut oil, Kerala
കൊച്ചി: 2011 മേയില്‍ ക്വിന്റലിന് 10,400 രൂപയായി റെക്കോഡ് നിലവാരത്തിലെത്തി വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ ക്വിന്റലിന് 5650 രൂപ. വെളിച്ചെണ്ണ വില ഇത്ര താഴുന്നത് ആദ്യമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഉത്പാദനം കൂടിയതാണ് വില താഴാനുളള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തമിഴിനാട്ടില്‍ 40 ശതമാനം അധിക ഉത്പാദനമുണ്ടായി. തമിഴ്‌നാട് വന്‍ തോതില്‍ കൊപ്ര സംഭരിച്ചതിനാല്‍ വില്‍പ്പന സമ്മര്‍ദം ശക്തമാണ്. പാമോയിലിന് ലിറ്ററിന് 65 രൂപ വിലയുളളപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 56.60 രൂപയായത് അത്യപൂര്‍വ്വമാണെന്ന് വിപണി വിശകലന വിദഗ്ദ്ധര്‍ പറയുന്നു. കൊപ്ര സംഭരണം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ വെളിച്ചെണ്ണ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സൂചനകള്‍.

Keywords: Kochi, Kerala, Coconut, Oil-price


Post a Comment