Follow KVARTHA on Google news Follow Us!
ad

കാര്‍ഷിക രംഗത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കഴിയും: ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: നീര്‍ത്തട പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും പഞ്ചായത്തുകളിലെ കാര്‍ഷിക പദ്ധതികളുമായി ബന്ധിപ്പിച്ച് കാര്‍ഷിക രംഗത്ത് Malappuram, Kerala, Pookottumpadam, Agriculture, Aryadan Muhammad.
Minister Aryadan Muhammad in Malappuram

മലപ്പുറം: നീര്‍ത്തട പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും പഞ്ചായത്തുകളിലെ കാര്‍ഷിക പദ്ധതികളുമായി ബന്ധിപ്പിച്ച് കാര്‍ഷിക രംഗത്ത് അത്ഭുതം സൃഷ്ടിക്കാമെന്ന് ഊര്‍ജ-ഗതാഗത വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൂക്കോട്ടുംപാടം എ.യു.പി സ്‌കൂളില്‍ അമരമ്പലം പഞ്ചായത്ത് നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം 42000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കും. വിനിയോഗിക്കാത്ത ഫണ്ടുകള്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം ജോലി ചെയ്ത തൊഴിലാളികളെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ.മറിയക്കുട്ടി ടീച്ചര്‍ ആദരിച്ചു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Malappuram, Kerala, Pookottumpadam, Agriculture, Aryadan Muhammad. 

Post a Comment