Follow KVARTHA on Google news Follow Us!
ad

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചന്ദ്രപോള്‍ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചന്ദര്‍പോള്‍ ഒന്നാമത്. ഓസ്ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ചന്ദ്രപോളിന്റെ നേട്ടത്തിന് കാരണമായത്. Shivnarine Chanderpaul, No.1 Test batsman,Dubai
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചന്ദര്‍പോള്‍ ഒന്നാമത്. ഓസ്ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ചന്ദ്രപോളിന്റെ നേട്ടത്തിന് കാരണമായത്. ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 89.50 ശരാശരിയില്‍ 346 റന്‍സ് ചന്ദര്‍പോളെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസിനെയും എ.ബി. ഡിവില്ലിയേഴ്സിനെയും പിന്തള്ളിയാണ് ചന്ദര്‍പോള്‍ ഒന്നാമതെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടവും ചന്ദ്രപോള്‍ സ്വന്തമാക്കിയിരുന്നു.

2008 ജൂലൈ എട്ടു മുതല്‍ 2009 ഫെബ്രുവരി വരെ ഏഴുമാസം ചന്ദര്‍പോളായിരുന്നു ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്. 2009 ഫെബ്രുവരി 2ന് ഈ സ്ഥാനത്തുനിന്നും പിറകോട്ടുപോയിരുന്നു. എന്നാല്‍ ഇംഗ്ളണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ചന്ദ്രപോള്‍ വീണ്ടും ഈ സ്ഥാനത്ത് തിരിച്ചെത്തി. 2009 മേയില്‍ പാക്കിസ്ഥാന്റെ യൂനിസ് ഖാന്‍ ഈ സ്ഥാനം കൈയടക്കി. പിന്നീട് റാങ്കിങ്ങില്‍ ആദ്യ പതിനഞ്ചില്‍ പോലും ഇല്ലാതിരുന്ന ചന്ദര്‍പോള്‍ മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നാമതെത്തി.

ടെസ്റ്റ് റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര 2-0 ത്തിന് നേടിയ ഓസ്ട്രേലിയയാണ് ഇപ്പോള്‍ മൂന്നാമത്. ടെസ്റ് റാങ്കില്‍ ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. പാക്കിസ്ഥാന്‍ അഞ്ചാംസ്ഥാനത്തുണ്ട്.

English Summery:
Shivnarine Chanderpaul back as No.1 Test batsman

Post a Comment