Follow KVARTHA on Google news Follow Us!
ad

വായ്പ ലഭിച്ചില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടമാളൂര്‍ സ്വദേശി ശ്രീകാന്തിന്റെ മകള്‍ ശ്രുതി (19) ആണ് മരിച്ചത്. Kottayam, Kerala, Suicide, Obituary, Nurse
കോട്ടയം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടമാളൂര്‍ സ്വദേശി ശ്രീകാന്തിന്റെ മകള്‍ ശ്രുതി (19) ആണ് മരിച്ചത്.

തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജില്‍ ശ്രുതി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. എന്നാല്‍ അപേക്ഷ നല്‍കിയ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാതെ വന്നതോടെ ഫീസടയ്ക്കാന്‍ നിര്‍വ്വാഹമില്ലാതായി. ഇതേ തുടര്‍ന്ന് കോളേജില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഏപ്രില്‍ 17ന് രാവിലെയാണ് ശ്രുതിയെ വിഷം കഴിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ നിലഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Keywords: Kottayam, Kerala, Suicide, Obituary, Nurse


Post a Comment