Follow KVARTHA on Google news Follow Us!
ad

അരുഷി വധം: നൂപുര്‍ തല്‍വാര്‍ സി.ബി.ഐ കോടതിയില്‍ കീഴടങ്ങി

ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊല കേസില്‍ ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ ഗാസിയാബാദ് സി.ബി.ഐ കോടതിമുമ്പാകെ കീഴടങ്ങി. Aarushi murder case, Nupur Talwar surrenders,court

ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊല കേസില്‍ ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ ഗാസിയാബാദ് സി.ബി.ഐ കോടതിമുമ്പാകെ കീഴടങ്ങി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ നൂപുറിനെതിരെ ഗാസിയാബാദ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന നൂപുര്‍ വാറന്റ് റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയും സി.ബി.ഐ പ്രത്യേക കോടതിയ്ക്ക് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. നൂപുറിന്റെ ഭര്‍ത്താവ് രാജേഷ് തല്‍വാറിന് മെയ് 7വരെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

2008 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റെയും ഏക മകളായ പതിനാലുകാരി ആരുഷിയെ നോയ്ഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പരിചാരകന്‍ ഹേംരാജിന്റെ ജഡം വീടിന്റെ മട്ടുപ്പാവില്‍ നിന്ന് പിറ്റേന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. 2011 ഫെബ്രുവരിയിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നൂപുര്‍ എന്നിവര്‍ക്കെതിരെ വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.

English Summery
Aarushi murder case Nupur Talwar surrenders in court

Post a Comment