Follow KVARTHA on Google news Follow Us!
ad

എം.എല്‍.എ അറിയാതെ മഞ്ചേശ്വരത്തെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് മാറ്റി

മഞ്ചേശ്വരത്ത് സ്ഥാപിച്ച കേരളത്തിലെ രണ്ടാമത്തെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. മഞ്ചേശ്വരത്ത് ഇനി മാരിടൈം ഇന്‍സിറ്റിറ്റിയൂട്ട് വേണ്ടെന്ന നിലപാടാണ് സംസ്ഥാന Kasaragod, Kerala, P.B. Abdul Razak MLA, Maritime Institute, Manjeswaram
Maritime Institute, Kasaragod
മഞ്ചേശ്വരത്തെ മീഞ്ചയില്‍ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന് ഉന്നതല സംഘം സ്ഥലപരിശോധന നടത്തുന്നു(ഫയല്‍ഫോട്ടോ)
കാസര്‍കോട്: മഞ്ചേശ്വരത്ത് സ്ഥാപിച്ച കേരളത്തിലെ രണ്ടാമത്തെ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. മഞ്ചേശ്വരത്ത് ഇനി മാരിടൈം ഇന്‍സിറ്റിറ്റിയൂട്ട് വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനും തുറമുഖവകുപ്പിനുമെന്നറിയിന്നു. ഇന്‍സ്റ്റിറ്റിയൂട്ട് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ബന്തിയോട്ടെ വാടക കെട്ടിടത്തില്‍ നിന്ന് സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ നീക്കികഴിഞ്ഞു.

എന്നാല്‍ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് മഞ്ചേശ്വരത്ത് നിന്ന് മാറ്റിയ വിവരം അറിഞ്ഞില്ലെന്ന് സ്ഥലം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ് കെവാര്‍ത്തയോട് പറഞ്ഞു. അതേ സമയം തൃക്കരിപ്പൂരില്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയേക്കുമെന്ന് പറഞ്ഞുകേട്ടതായും എം.എല്‍.എ അറിയിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മഞ്ചേശ്വരത്ത് മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. മീഞ്ചപഞ്ചായത്തില്‍ ഇതിന് കണ്ടുവെച്ചസ്ഥലത്ത് മന്ത്രിയായിരുന്ന എം. വിജയകുമാര്‍ സ്ഥാപനത്തിന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു. 12 ഏക്കര്‍ സ്ഥലം വിട്ടുകിട്ടാനായിരുന്നു തുറമുഖ വകുപ്പ് ഇതിന് വേണ്ടി അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ അപേക്ഷ ജില്ലാ കലക്ട്രേറ്റില്‍ പൊടിപിടിച്ച് കിടക്കുകയാണ്.

ബന്തിയോട് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹൃസ്വകാലകോഴ്‌സുകളാണ് നടത്തിയിരുന്നതെന്നും ഇപ്പോള്‍ ഇത് തുടരുന്നില്ലെന്നും തുറമുഖ വകുപ്പ് വൃത്തങ്ങള്‍ സമ്മതിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് സംബന്ധിച്ച് അറിയില്ലെന്നും ഒരു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലത്തിന് പുറമേ സംസ്ഥാനത്തെ രണ്ടാമത്തെ ഇന്‍സ്റ്റിറ്റിയൂട്ടാണ് മഞ്ചേശ്വരത്ത് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് മഞ്ചേശ്വരത്ത് നിന്ന് കടത്തിയത് കടുത്ത അനീതിയാണെന്ന് മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. താന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെയും ശക്തമായ സമ്മര്‍ദ്ദത്തിന്റെയും ഫലമായിരുന്നു മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചതിന് പിന്നില്‍. ജില്ലയ്ക്ക് ലഭിച്ച ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. മഞ്ചേശ്വരത്ത് താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച പലസ്ഥാപനങ്ങളെയും യു.ഡി.എഫ് സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും കുഞ്ഞമ്പുകുറ്റപ്പെടുത്തി. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തത് മൂലമാണ് ഇപ്പോള്‍ മാരിടൈം കോളേജ് മഞ്ചേശ്വരത്തിന് നഷ്ടപ്പെടാന്‍ കാരണമായത്. സ്ഥാപനത്തിനെതിരെ തലസ്ഥാനത്തെ ഒരു ലോബിയും സ്വകാര്യ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടുകാരും ആദ്യം മുതല്‍ ചരട് വലിച്ചിരുന്നതായും കുഞ്ഞമ്പു പറഞ്ഞു.

പത്ത് കോടി രൂപയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് നീക്കിവെച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ക്യാമ്പസിന്റെ സ്ഥലപരിശോധനയും നടന്നിരുന്നു. സ്ഥലപരിശോധനയക്ക് തുറമുഖ വകുപ്പ് മേധാവികളായ ക്യാപ്റ്റന്‍ കെ.ആര്‍. നായര്‍, വിജയന്‍ പിള്ള എന്നിവരാണ് എത്തിയത്. ഇവര്‍ മീഞ്ചയിലെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി സംസ്ഥാന സര്‍ക്കാറിനും മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട ഓര്‍ഗനൈസേഷനും റിപോര്‍ട്ട് നല്‍കി. ആര്‍ക്കിടെക്റ്റിന്റെ റിപോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും തുറമുഖവകുപ്പ് ഉന്നതര്‍ കാസര്‍കോട് വാര്‍ത്താസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തിരുന്നു. മാരിടൈം എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട് ഏഴ് കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Keywords: Kasaragod, Kerala, P.B. Abdul Razak MLA, Maritime Institute, Manjeswaram


Post a Comment