Follow KVARTHA on Google news Follow Us!
ad

മഞ്ജുവാര്യാര്‍ വീണ്ടും കാല്‍ചിലങ്കയണിയുന്നു

നൃത്തചുവടുകളുമായി മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യാര്‍ വീണ്ടും ഒരു തിരിച്ചുവരവിന് മുന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വീട്ടമ്മയായി ഒതുങ്ങിയ മഞ്ജു നൃത്തരംഗത്താണ് Entertainment, Dance, Manju warrier
 Manju warrier, Entertaiment
നൃത്തചുവടുകളുമായി മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യാര്‍ വീണ്ടും ഒരു തിരിച്ചുവരവിന് മുന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വീട്ടമ്മയായി ഒതുങ്ങിയ മഞ്ജു നൃത്തരംഗത്താണ് നൂതന പരീക്ഷണങ്ങളുമായി തിരിച്ച് വരവിന് ഒരുങ്ങുന്നത്.

വിദ്യാര്‍ത്ഥിയായിരിക്കവേ മഞ്ജു നൃത്തത്തില്‍ മികവ് തെളിയിച്ചതാണ്. രണ്ട് തവണ സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമണിഞ്ഞു. അടുത്തിടെ തൃശൂരില്‍ ഒരു ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് തനിക്ക് നൃത്തത്തോടുള്ള അഭിനിവേശം തുറന്നുപറയാനും മഞ്ജു മടിച്ചില്ല. എന്നും എന്നെ ഭ്രമിപ്പിച്ച കലയാണ് നൃത്തം. അതുകൊണ്ട് തന്നെ വീണ്ടും നൃത്തം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ മഞ്ജു പറഞ്ഞു.

മകള്‍ മീനാക്ഷിയെ ഭരതനാട്യം പഠിപ്പിക്കുന്ന നര്‍ത്തകി ഗീതാ പത്മകുമാറാണ് രണ്ടാം വരവിന് മഞ്ജുവിനെ അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ അഞ്ചു മാസമായി ഗീതയുടെ കീഴില്‍ കുച്ചുപ്പുടി അഭ്യസിക്കുകയാണ് മഞ്ജു.

മഞ്ജുവിന്റെ ചുവടുകള്‍ക്ക് ഇന്നും പഴയ ചടുലതയും ഭംഗിയും കൈമോശം വന്നിട്ടില്ലെന്ന് ഗീത പറയുന്നു. ആടിയ പാദവും പാടിയ വായും വെറുതേയിരിക്കില്ല എന്നല്ലേ ചൊല്ല്. ഗീത ചോദിച്ചു.

ഏതായാലും നൃത്തത്തിലാണെങ്കില്‍ പോലും മഞ്ജുവിന്റെ രണ്ടാം വരവ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ആഹ്‌ളാദം പകരുന്നുണ്ട്. നൃത്തത്തിലൂടെ സിനിമയിലേക്കുള്ള ദൂരം അകലെയല്ലെന്നാണ് ആരാധകരുടെ പക്ഷം.

Keywords: Entertainment, Dance, Manju warrier

Post a Comment