Follow KVARTHA on Google news Follow Us!
ad

രേഖയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു?

രേഖയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു?Entertainment, Amitabh Batchan, Bollywood,
മുംബൈ: അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പിണക്കത്തിന്റെ കഥയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു കാലത്ത് പ്രേക്ഷകരുടെ കണ്ണിനെ കുളിരണിയിച്ച ജോഡികള്‍ പിന്നീട് വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരില്‍ അകലുകയായിരുന്നു. അമിതാഭ് ബച്ചന്‍ ജയഭാധുരിയെ വിവാഹം ചെയ്ത് മക്കളും മരുമക്കളും കൊച്ചുമകളുമായി സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ രേഖ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്‌. ഇരുവരും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ചോദ്യശരങ്ങള്‍ എയ്തിട്ടുണ്ടെങ്കിലും ഇതുവരെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ചില കാര്യങ്ങള്‍ ഇരുവരും ജോഡികളാകുന്ന ഒരു ചിത്രത്തിനുവേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനയാണ്‌ നല്‍കുന്നത്. രേഖയുടെ രാജ്യസഭാംഗത്വത്തില്‍ താന്‍ വളരെ സന്തോഷവനാണെന്നും ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നും ബച്ചന്‍ വ്യക്തമാക്കി. നല്ലൊരു തിരക്കഥ രൂപപ്പെട്ടാല്‍ രേഖയുമായി ചേര്‍ന്ന്‌ ഒരു ചിത്രം ചെയ്യുന്നതില്‍ യാതൊരു എതിര്‍പ്പും തനിക്കില്ലെന്ന്‌ ബച്ചന്‍ പറഞ്ഞു. 'ഡിപ്പാര്‍ട്ട്മെന്റ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിഗ് ബി.

English Summery
Big B when recently asked if he would ever do a film again with Rekha, replied that he had no issues whatsoever, provided the script was an exciting one.

Post a Comment