Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാരിന്‌ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം

എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം. Kerala, National, Endosulfan, Human- rights
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്ത്യശാസനം.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിന്‌ കാലതാമസം വരുത്തുന്ന നടപടിക്കെതിരെയാണ്‌ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീണ്ടും കാലതാമസമുണ്ടായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

2010ല്‍ സര്‍ക്കാരിന്‌ നല്‍കിയിരുന്ന ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. 2012 ജൂണ്‍ 10നകം ശുപാര്‍ശകള്‍ നടപ്പാക്കണം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഇക്കാര്യത്തിലെടുക്കുന്ന നടപടികള്‍ അതാതുസമയത്ത് അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷവും ദുരിതമനുഭവിക്കുന്നവര്‍ക്ക് 3 ലക്ഷവും നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.

English Summery
National Human Rights Commission ordered dead line to state govt to gave compensation to Endosulfan victim. 

Post a Comment