Follow KVARTHA on Google news Follow Us!
ad

ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു

വിവാദ രാഷ്ട്രീയ നേതാവ്‌ ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു.Entertainment, R.Balakrishna Pillai, Documentary,
പുനലൂര്‍: വിവാദ രാഷ്ട്രീയ നേതാവ്‌ ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പുനലൂരില്‍ നടന്നു.

ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു പിള്ള രാഷ്ട്രീയത്തിലേയ്ക്ക് കടന്നത്. സമുദായ നേതാവ്, പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭാംഗം, പാര്‍ലമെന്റംഗം, മന്ത്രി തുടങ്ങി കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകാലം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ ജീവിതവഴികളാണ് ഡോക്യുമെന്ററിയിലുള്ളത്.

വാളകം സ്കൂളില്‍ ഫോര്‍ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍, പി.കെ.വാസുദേവനില്‍ നിന്ന് തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയന്‍ അംഗത്വം സ്വീകരിച്ചതു മുതല്‍ അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടതുവരെയുള്ള പിള്ളയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്ററിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

English Summery
Documentary on R Balakrishna Pillai

Post a Comment