Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഉരുവിന് തീപിടിച്ചു; വന്‍ നാശനഷ്ടം

ദുബൈ: ദേര ക്രീക്കില്‍ ഉരുവിന് തീപിടിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. നാസിര്‍ സ്‌ക്വയറിന് എതിര്‍വശത്ത് വൈകിട്ട് മൂന്നരയോടെയാണ് തീ പിടിത്തം. Dhow, catches fire, Dubai Creek, UAE, Gulf
Dhow catches fire in Dubai Creek
Photo: Haris Zeenath
ദുബൈ: ദേര ക്രീക്കില്‍ ഉരുവിന് തീപിടിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ദുബൈ ക്രീക്കിലെ ഹില്‍ട്ടല്‍ ഹോട്ടലിന് എതിര്‍വശത്ത് വൈകിട്ട് മൂന്നരയോടെയാണ് തീ പിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടയര്‍ റിമ്മുകള്‍ കയറ്റിയ ഉരുവാണ് കത്തിനശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തീപിടിച്ച ഉരുവിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ഉരുക്കള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ തീ പടരാതെ രക്ഷപ്പെട്ടു. കയറ്റിയയക്കാന്‍ വേണ്ടി കരയില്‍ അടുക്കി വച്ചിരുന്ന ഉരുപ്പടികളും കത്തിനശിച്ചിട്ടുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേട്പാട് സംഭവിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ ഫോര്‍സും അഗ്നി ശമന സേനയുടെ ബോട്ടും കുതിച്ചെത്തി. വിവരമറിഞ്ഞ് ക്രീക്കിന്റെ ഇരു വശത്തും വന്‍ ആള്‍ക്കൂട്ടമായിരുന്നു തടിച്ചുകൂടിയത്. വാഹന ഗതാഗതം ഏറെ നേരത്തേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.



Key words: Dhow, catches fire, Dubai Creek, UAE

Post a Comment