Follow KVARTHA on Google news Follow Us!
ad
Posts

ദേവലോകം ഇരട്ടക്കൊല: ഇമാം ഹുസൈന്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലകേസില്‍ റിമാന്റിലായിരുന്ന പ്രതി ഇമാം ഹുസൈനെ(55)Kasaragod, Murder case, Arrest, Accused, Court
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലകേസില്‍ റിമാന്റിലായിരുന്ന പ്രതി ഇമാം ഹുസൈനെ(55) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മെയ് അഞ്ച് വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.

കാസര്‍കോട് സബ് ജയിലില്‍ കഴിഞ്ഞ ദിവസം പ്രതി ഇമാം ഹുസൈനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. പ്രതിയെ നാലു സാക്ഷികളും തിരിച്ചറിഞ്ഞിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് പ്രതിയെ കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സി.ഐ വി. അച്യുതന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ രാഘവന്‍, രാജന്‍, സുധാകരന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്‍, ഗണേശന്‍, വിനയന്‍ എന്നിവരുമുണ്ട്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Kasaragod, Murder case, Arrest, Accused, Court
തിങ്കളാഴ്ച രാവിലെയാണ് കോടതി പ്രതിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്. കൊല നടന്ന സ്ഥലത്തും വിടഌയിലും മറ്റും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകും. 19 വര്‍ഷത്തിനു ശേഷം പിടിയിലായപ്പോഴും ഇമാം ഹുസൈനിന് കാര്യമായ രൂപവ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടപ്പോഴും ഇമാം ഹുസൈന് ഭാവവ്യത്യാസവും ഉണ്ടായില്ല. ഉദ്യോഗസ്ഥരോട് പ്രതി നല്ല രീതിയില്‍ തന്നെയാണ് സഹകരിക്കുന്നത്.


Also read; 
ദേവലോകം ഇരട്ടകൊലക്കേസ്: പ്രതി ഇമാം ഹുസൈന്‍ അറസ്റ്റില്‍

Post a Comment