Follow KVARTHA on Google news Follow Us!
ad

ഭരണകൂടം ഉറങ്ങുന്നു: കോഴിയങ്കം അരങ്ങ് തകര്‍ക്കുന്നു

കാസര്‍കോട്: കാസര്‍കോട് താലൂക്കില്‍ പരക്കെ കോഴിയങ്കം അരങ്ങ് തകര്‍ത്തിട്ടും പോലീസും ജില്ലാ ഭരണകൂടവും ഉറക്കത്തില്‍. Kasaragod, Cock fight
Kasaragodകാസര്‍കോട്: കാസര്‍കോട് താലൂക്കില്‍ പരക്കെ കോഴിയങ്കം അരങ്ങ് തകര്‍ത്തിട്ടും പോലീസും ജില്ലാ ഭരണകൂടവും ഉറക്കത്തില്‍. നിയമവിരുദ്ധ ചൂതാട്ടങ്ങളിലൊന്നായ കോഴിയങ്കത്തെയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തിനെതിരെയും പ്രതികരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും സന്നദ്ധസംഘടനകളും പക്ഷി-മൃഗ സ്‌നേഹികളും രംഗത്ത് വരുന്നില്ല.

തുളുനാടന്‍ സംസ്‌കൃതിയുടെ പോരാട്ട വീര്യം തുടിക്കുന്ന കോഴിയങ്കം എന്ന കോഴിക്കെട്ട് ഉത്സവസീസണുകളില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതിനു പുറമേ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്ന് തുളുനാടന്‍ ഗ്രാമങ്ങളില്‍ കോഴിയങ്കം സംഘടിപ്പിക്കാറുണ്ട്. ലക്ഷങ്ങളാണ് ഈ ചൂതാട്ടത്തിലൂടെ മറിയുന്നത്. കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ദക്ഷിണ കര്‍ണാടക ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അങ്കക്കോഴികളെയും കൊണ്ട് നിരവധി പേര്‍ ഇവിടെയെത്തി കോഴിയങ്കം നടത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ സേലം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക ഇനത്തില്‍പ്പെട്ട അങ്കക്കോഴികളെ കാസര്‍കോട്ടേക്ക് ഇറക്കുമതി ചെയ്യുന്നത്. കോഴിയങ്കക്കളത്തിന്റെ സമീപത്ത് തന്നെ നാടന്‍ ചാരായ വില്‍പ്പനയും തകൃതിയാണ്. കര്‍ണാടക-ഗോവന്‍ മദ്യമാണ് ഇവിടേക്കൊഴുകുന്നത്. കോഴിയങ്ക നടത്തിപ്പുകാരും ഇതില്‍ പങ്കെടുക്കുന്നവരും മഞ്ചേശ്വരം മേഖലയിലെ വന്‍ വോട്ട് ബാങ്കായതിനാല്‍ ഇവരെ എതിര്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വവും ധൈര്യപ്പെടുന്നില്ല.




Keywords: Kasaragod, Cock fight    

Post a Comment