Follow KVARTHA on Google news Follow Us!
ad

യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം


തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിതിനെതിരെ യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും എആര്‍ ക്യാമ്പിലെ ഒരു എഎസ്‌ഐയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

Keywords: March, Secretariat, Thiruvananthapuram, Kerala

Post a Comment