Follow KVARTHA on Google news Follow Us!
ad

കോഴ വാഗ്ദാനം ചെയ്തത് തേജീന്ദറെന്ന് വി.കെ.സിംഗ്


ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് കോഴ വാഗ്ദാനം ചെയ്തത് റിട്ട. ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗ് തന്നെയാണെന്ന് വി.കെ.സിംഗ് സിബിഐക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 14 കോടി രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടതെന്നും സിംഗ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയോട് കരസേനാ മേധാവി ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരാതി രേഖാമൂലം നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണം ആരംഭിച്ച സി.ബി.ഐ. മുന്‍ വര്‍ഷങ്ങളിലെ വാഹന ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഡല്‍ഹിയിലും ബാംഗളൂരിലും നാലിടത്ത് സി.ബി.ഐ. സംഘം കഴിഞ്ഞദിവസം റെയ്ഡ് നടത്തുകയും ചെയ്തു. ട്രക്ക് വാങ്ങിയ ഇടപാടിനെക്കുറിച്ചും ജനറല്‍ വി.കെ. സിംഗിന്റെ കോഴ ആരോപണത്തെക്കുറിച്ചും പ്രത്യേകമായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടക്കുന്നത്. 'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലെഫ്. ജനറല്‍ തേജീന്ദര്‍സിംഗ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് മാര്‍ച്ച് അഞ്ചിന് സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലും വി.കെ.സിംഗ് ആരോപിച്ചത്.

Keywords: General VK Singh, New Delhi, National

Post a Comment