Follow KVARTHA on Google news Follow Us!
ad

താജ് ഹോട്ടലിനെതിരെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് ബ്രിട്ടീഷ് പൗരന്‍

ലണ്ടന്‍: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 26/11ലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ബ്രിട്ടീഷ് പൗരന്‍ താജ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ രംഗത്തെത്തി.

ഭീകരാക്രമണത്തിനിടയില്‍ ജീവന്‍ രക്ഷിക്കാനായി ജനലിലൂടെ എടുത്ത് ചാടി നട്ടെല്ല്‌ തകര്‍ന്ന്‌ ജീവിതത്തോട് മല്ലടിക്കുന്ന വില്‍ പൈക്ക് എന്ന ലണ്ടന്‍ സ്വദേശിയാണ്‌ ഹോട്ടലിനെതിരെ നിയമനടപടിയുമായി മുന്‍പോട്ട് പോകുന്നത്.

താമസക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ ഹോട്ടലുടമകള്‍ക്ക് കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും തന്റെ ചികില്‍സയ്ക്കായി ആവശ്യമായ തുക നഷ്ടപരിഹാരമായി നല്‍കണമെന്നും വില്‍ പൈക്ക് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ്‌ താജ് ഹോട്ടല്‍ ഉടമകള്‍.

English Summery
London: Will Pike, a London-based survivor of the Mumbai terror attacks that left him crippled for life after falling 50 feet from his bedroom window, has sued Mumbai's Taj Mahal Palace Hotel for "failing" to provide guests with adequate security. 

Post a Comment