Follow KVARTHA on Google news Follow Us!
ad

സുധാകര്‍ റെഡ്ഡി സി.പി.ഐ ജനറല്‍ സെക്രട്ടറി


പാറ്റ്‌ന: സി.പി.ഐ.യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. പാറ്റ്‌നയില്‍ നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാകര്‍ റെഡ്ഡിയെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എ.ബി.ബര്‍ദന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍ സിപിഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് സുധാകര്‍ റെഡ്ഡി. ഒന്‍പതംഗ ദേശീയ സെക്രട്ടറിയേറ്റിനെയും 138 അംഗ ദേശീയ കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

 ദേശീയ കൗണ്‍സിലേക്ക് കേരളത്തില്‍ നിന്ന് ബിനോയ് വിശ്വം, ചിഞ്ചുറാണി എന്നിവരെയും തെരഞ്ഞെടുത്തു. ലീഗിലേക്ക് ചേക്കേറിയ എം. റഹ്മത്തുള്ളയുടെയും അനാരോഗ്യം മൂലം കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രഫ. മീനാക്ഷി തമ്പാന്റെയും ഒഴിവുകളിലേക്കാണ് ഇവരുടെ നിയമനം. വി.എസ്. സുനില്‍കുമാറിന് പകരം കെ. രാജന്‍ കാന്‍ഡിഡേറ്റ് അംഗമാകും. വെളിയം ഭാര്‍ഗവന്‍, സി. ദിവാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ.ആര്‍. ചന്ദ്രമോഹന്‍, പി. സോമസുന്ദരം, സത്യന്‍ മൊകേരി, സി.എന്‍. ചന്ദ്രന്‍, കമലാ സദാനന്ദന്‍, ആനിരാജ, പി. സന്തോഷ്‌കുമാര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ കേരളത്തെ പ്രതിനിധീകരിക്കുക.

Keywords: CPI, S Sudhakara Reddy, Patna, National

Post a Comment