Follow KVARTHA on Google news Follow Us!
ad

സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകരറെഡ്ഡി ചുമതലയേല്‍ക്കും

പറ്റ്ന: സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി ബര്‍ദന്‍ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്ന്‌ എസ് സുധാകരറെഡ്ഡി പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.

125 അംഗ ദേശീയ കൗണ്‍സിലിനേയും ഇന്ന് തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്ന് 11 ദേശീയ കൗണ്‍സില്‍ അംഗങ്ങളും ഒരു കാന്റിഡേറ്റ് അംഗവും, ഒരു കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവും ഉണ്ടാകും. 

മുസ്ലീം ലീഗിലേക്ക് കൂറുമാറിയ എം. റഹമത്തുള്ളയുടേയും അനാരോഗ്യം മൂലം കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച മീനാക്ഷി തമ്പാന്റെയും ഒഴിവുകളാണ് ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് വരുന്നത്. 

ഈ ഒഴിവുകള്‍ നികത്താന്‍ നിലവില്‍ കാന്‍ഡിഡേറ്റ് അംഗമായ വി.എസ് സുനില്‍കുമാര്‍, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം , കെ. പി രാജേന്ദ്രന്‍, പ്രകാശ് ബാബു , ആര്‍ ലതാദേവി എന്നിവരില്‍ നിന്നും രണ്ടു പേരെ പരിഗണിക്കും.

English Summery
Patna: S Sudhakara Reddy deputed as CPI General Secretary. 

Post a Comment