Follow KVARTHA on Google news Follow Us!
ad

റസൂല്‍ പൂക്കുട്ടി ഇനി വക്കീല്‍ക്കുപ്പായത്തില്‍

കൊച്ചി: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ഇനി വക്കീല്‍ക്കുപ്പായത്തില്‍. ഞായറാഴ്ച ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങിലാണു റസൂല്‍ തന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. തിരുവനന്തപുരം ലോ കൊളെജില്‍ നിന്നു നിയമപഠനം പൂര്‍ത്തിയാക്കിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് കിട്ടാതിരുന്ന ഒരു പേപ്പര്‍ ഇദ്ദേഹം എഴുതിയെടുക്കുന്നത്.
താന്‍ അഭിഭാഷകനാകമെന്നാണു ബാപ്പ ആഗ്രഹിച്ചതെങ്കില്‍, ഡോക്റ്ററാകണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹമെന്നു റസൂല്‍. ശങ്കര യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്റ്ററേറ്റ് കിട്ടിയതോടെ ഉമ്മയുടെ ആഗ്രഹം സഫലമായി. സന്നത് എടുത്തതോടെ ബാപ്പയുടെ ആഗ്രഹവും സഫലമാക്കാന്‍ കഴിഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകവൃത്തിയിലൂടെ കഴിയുമെന്നാണു വിശ്വാസം. കേരള ഹൈക്കോടതി, ബംഗളൂരു, കായംകുളം എന്നിവിടങ്ങളില്‍ പ്രാക്റ്റിസ് ചെയ്യാനാണു താത്പര്യമെങ്കിലും സിനിമ തൊഴിലായതിനാല്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Rasul Pookutty, Advocate, Kochi, 

Post a Comment