Follow KVARTHA on Google news Follow Us!
ad

പ്രശാന്ത് ഭൂഷണ്‍ വിഎസുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഹസാരെ സംഘാംഗവും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസിലാണ്‌ കൂടിക്കാഴ്ച നടന്നത്.

ടെട്രാ പോലുള്ള പ്രതിരോധ വകുപ്പിലെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കരസേനാ മേധാവിയുള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ കാര്യക്ഷമമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ പൊതുജനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

English Summery
Prashanth Bhushan met with VS Achuthananthan.

Post a Comment