Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍ പരസ്യം മാധ്യമങ്ങളില്‍; ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്‌ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ എന്‍ഡോസള്‍ഫാനെതിരായ റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്‌ എന്‍ഡോ സള്‍ഫാന്‍ ഉല്‍പാദകര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ചീഫ് ജസ്റ്റിസിന്റേയും സുപ്രീംകോടതിയുടേയും ചിത്രങ്ങള്‍ സഹിതമായിരുന്നു ഉത്പാദകര്‍ പരസ്യം നല്‍കിയിരുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തില്‍ പരസ്യം നല്‍കുന്നത് കോടതിയലക്ഷ്യ നടപടിയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

English Summery
New Delhi: Plea against Endosulfan producers will consider Supreme Court today.

Post a Comment