Follow KVARTHA on Google news Follow Us!
ad

ലീഗിന് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശം: പി.സി. ജോര്‍ജ്ജ്

കൊച്ചി : ലീഗിന് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു.   പ്രാതിനിധ്യം അനുസരിച്ച് ലീഗിന് ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമുണ്ട്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് ഇത്രയും വൈകിപ്പിച്ചത് തെറ്റാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. അഞ്ചാം മന്ത്രി സ്ഥാനം വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തെ കുറിച്ച് തീരുമാനം കൈകൊള്ളേണ്ടത് കോണ്‍ഗ്രസാണെന്ന് ധനമന്ത്രി കെ എം മാണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മാണി വെളിപ്പെടുത്തിയിരുന്നു. മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇത് സംബന്ധിച്ച് ഗസ്റ്റ് ഹൗസില്‍ രഹസ്യ ചര്‍ച്ചയും നടത്തിയിരുന്നു.


Keywords: Kochi, Muslim-League, P.C George, Statement 

Post a Comment