Follow KVARTHA on Google news Follow Us!
ad

നാന്‍സി പവല്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി


വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ് 64 കാരിയായ പവല്‍. ഏപ്രിലില്‍ രാജിവച്ച തിമോത്തി ജെ. റോമറിന്റെ പിന്‍ഗാമിയായാണ് പവല്‍ സ്ഥാനമേല്‍ക്കുന്നത്. പാക്കിസ്ഥാനിലെയും നേപ്പാളിലെയും അമേരിക്കന്‍ സ്ഥാനപതിയായിരുന്ന പവല്‍ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ധാക്ക, ഇസ്ലാമബാദ് തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. ഘാന, ഉഗാണ്ട എന്നീ രാജ്യങ്ങളിലും സ്ഥാനപതിയായി പ്രവര്‍ത്തിച്ച പരിചയം അവര്‍ക്കുണ്ട്.

Keywords: America, Washington, World

Post a Comment