Follow KVARTHA on Google news Follow Us!
ad

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യ സന്ദര്‍ശിക്കും


ന്യൂയോര്‍ക്ക്: മാലദ്വീപില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഏപ്രില്‍ മധ്യത്തോടെ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപില്‍ നേരത്തേ തിരഞ്ഞെടുപ്പു നടത്തുന്നതിനും ജനാധിപത്യ സര്‍ക്കാര്‍ പുനസ്ഥാപിക്കാനും ഇന്ത്യയുടെ പിന്തുണ നേടുകയാണ് ലക്ഷ്യമെന്ന് നഷീദ് അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി താഴ്ന്ന രാജ്യങ്ങളും ദ്വീപുകളും നേരിടുന്ന പ്രശ്‌നത്തിലേക്കു ലോകശ്രദ്ധ ക്ഷണിക്കുന്ന 'ദി ഐലന്‍ഡ് പ്രസിഡന്റ് എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആണ് നഷീദ് യുഎസിലെത്തിയത്. ഭരണം പിടിച്ചെടുത്ത വഹീദ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇന്ത്യയും യുഎസും ത്വരിതഗതിയില്‍ തീരുമാനമെടുത്തത് തന്നെ ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഇന്ത്യന്‍ ജനതയോട് അഭ്യര്‍ഥിക്കുമെന്ന് നഷീദ് പറഞ്ഞു.

Keywords: Maldives, President, Visit, India, New York, World

Post a Comment