Follow KVARTHA on Google news Follow Us!
ad

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ ഉടമയ്ക്ക് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

കപ്പല്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉപാധികള്‍ വച്ചിട്ടുണ്ട്. ജസ്റ്റിസ് പി.എസ് ഗോപിനാഥനാണ്‌ ഉത്തരവിട്ടത്. മൂന്നുകോടിയുടെ ബോണ്ട് കൊച്ചി തുറമുഖ ട്രസ്റ്റിന് നല്‍കണമെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ കപ്പലിന്റെ ക്യാപ്റ്റനും സംഘാംഗങ്ങളും മൂന്നാഴ്ചയ്ക്കകം ഹാജരാകണമെന്നുമാണ് വ്യവസ്ഥ.

കേന്ദ്രസര്‍ക്കാരും കൊച്ചി തുറമുഖ ട്രസ്റ്റും കപ്പലിനെ പോകാന്‍ അനുവദിക്കാമെന്ന നിലപാടെടുത്തപ്പോള്‍ തോക്കുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചശേഷമേ അനുമതി നല്‍കാവൂ എന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ അതിന്റെ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.

English Summery
KOCHI: The Kerala high court Thursday ordered release of Italian ship Enrica Lexie, detained off Kochi port for over a month in connection with the gunning down of two Indian fishermen allegedly by marines aboard the vessel.

Post a Comment