Follow KVARTHA on Google news Follow Us!
ad

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ്‌ സ്റ്റേ ചെയ്തത്. കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും രാജ്യം വിട്ടാല്‍ തിരിച്ചുവരുമെന്ന് എന്താണുറപ്പെന്നും, ഇവരെ തിരികെ കൊണ്ടു വരാന്‍ എന്തെങ്കിലും നിയമമുണ്ടോ എന്നും കോടതി ചോദിച്ചു.

കപ്പല്‍ വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി സ്‌റ്റേ ചെയ്തത്.

ബാങ്ക് ഗ്യാരന്റി തുക കെട്ടിവച്ച് മാത്രം കപ്പലിന് തീരം വിട്ടുപോകാമെന്ന നിലപാട് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. തീരം വിട്ടുപോകാന്‍ അനുമതി വേണമെന്ന കപ്പല്‍ കമ്പനിയുടെ ആവശ്യത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോടതിയില്‍ എതിര്‍ത്തു.

കേസന്വേഷണം പുരോഗമിക്കുകയാണെന്നും വേണ്ടിവന്നാല്‍ കപ്പലില്‍ വീണ്ടും പരിശോധന നടത്തേണ്ടിവരുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേചെയ്യാനും കോടതി തീരുമാനിച്ചത്.

English Summery
KOCHI: The Kerala High Court Friday stayed the release of Italian vessel Enrica Lexie, detained in connection with the killing of two Indian fishermen allegedly by marines aboard the vessel, till Monday.

Post a Comment