Follow KVARTHA on Google news Follow Us!
ad

ശശികലയ്‌ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതായി ജയലളിത


ചെന്നൈ: ശശികലയ്‌ക്കെതിരെ പാര്‍ട്ടിതലത്തില്‍ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ബന്ധുക്കളുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചതായും ജയലളിതയെ വഞ്ചിച്ചവരുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും കഴിഞ്ഞ ദിവസം ശശികല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി പിന്‍വലിച്ചിരിക്കുന്നത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്ക് അനുകൂലമായി കോടതിയില്‍ ശശികല മൊഴിനല്‍കിയിരുന്നു. അക്കൗണ്ടുകളെക്കുറിച്ച് ജയലളിതയ്ക്ക് ഒന്നുമറിയില്ലെന്നും താനായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നതെന്നുമായിരുന്നു ശശികലയുടെ മൊഴി. സമാന്തര പാര്‍ട്ടി പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഡിസംബറിലാണ് ശശികലയെയും ഭര്‍ത്താവ് എം. നടരാജനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എഐഎഡിഎംകെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു  ശശികല.

Keywords: Jayalalitha, Sasikala, AIADMK, chennai, National

Post a Comment