Follow KVARTHA on Google news Follow Us!
ad

മാര്‍ച്ച് 31ന്‌ ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന്‌ ഇന്റര്‍പോള്‍

ലണ്ടന്‍: മാര്‍ച്ച് 31ന്‌ ശനിയാഴ്ച ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനം ഹാക്കര്‍മാര്‍ തടസപ്പെടുത്തുമെന്ന്‌ ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കി.

ഓപ്പറേഷന്‍ ഗ്ലോബല്‍ ബ്ലാക്ക് ഔട്ട് 2012 എന്നാണ്‌ ഇതിന്‌ പേര് നല്‍കിയിരിക്കുന്നത്. ഡി.എന്‍.എസിന്റെ സേവനം തടസപ്പെടുത്തി ലോകത്താകമാനമുള്ള വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം തടയാനാണ്‌ ഹാക്കര്‍മാരുടെ നീക്കം.

വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തിനെതിരേയും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തിക്കുന്ന 'അനോണിമസ്‌' എന്ന ഹാക്കര്‍ ഗ്രൂപ്പാണ്‌ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

English Summery
Interpol Chief Ronald Noble on Friday warned that a group of hackers might try to shut down internet service today. 

Post a Comment