Follow KVARTHA on Google news Follow Us!
ad

എര്‍ത്ത് അവറില്‍ കൈകോര്‍ക്കാന്‍ ദുബായിയും

ദുബായ്: ഏപ്രില്‍ ഒന്നിന്‌ ലോകമെമ്പാടുമുള്ള വന്‍ നഗരങ്ങള്‍ എര്‍ത്ത് അവറില്‍ ഒരു മണിക്കൂര്‍ ഇരുട്ടിന്റെ ഭാഗമാകുമ്പോള്‍ അതിനൊപ്പം കൈകോര്‍ക്കാന്‍ ദുബായിയും തയ്യാറെടുക്കുന്നു. നാളെ വൈകിട്ട് 8.30 മുതല്‍ 9.30 വരെയാണ്‌ എര്‍ത്ത് അവര്‍ ആചരിക്കുക.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജു ഖലീഫയിലാണ് ദുബായില്‍ എര്‍ത്ത് ഹവറിന്റെ ഭാഗമാകുന്നവര്‍ ഒത്തു ചേരുക. കൃത്യം എട്ടര മണിക്ക് ബുര്‍ജു ഖലീഫയിലെ എല്ലാ നിലകളിലെയും വിളക്കുകള്‍ അണയും. ഇതോടൊപ്പം തന്നെ ദുബായിലെ അംബര ചുംബികളായ മറ്റു കെട്ടിടങ്ങളും ഇരുട്ടില്‍ മറയും.

രണ്ടു ലക്ഷത്തി നാല്‍പതിനായിരം കിലോവാട് വൈദ്യുതി ആണ് കഴിഞ്ഞ വര്‍ഷത്തെ എര്‍ത്ത് ഹവറില്‍ ദുബായ് നഗരം ലാഭിച്ചത്. ഈ കണക്കുമായി പരമാവധി ആളുകളെ സംരംഭത്തിന്റെ ഭാഗമാക്കാന്‍ ദുബായ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക്‌സിറ്റി വകുപ്പ് ബോധവല്‍ക്കരണം നടത്തിയിരുന്നു.

അബുദാബിയിലെ വിസ്മയമായ ഷേക്ക് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ,വിവിധ വ്യാപാര കേന്ദ്രങ്ങള്‍ ,വന്‍കിട ഹോട്ടലുകള്‍ എന്നിവയും ഇരുട്ടിന്റെ ഒരു മണിക്കൂര്‍ ആചരിക്കും.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും എര്‍ത്ത് ഹവറില്‍ പങ്കെടുക്കും.

1 comment

  1. islaminu nirakkatha aacharangal nadathunna uae govermentinethire prathishedikkunnu...