Follow KVARTHA on Google news Follow Us!
ad

പൂജാ ഗാന്ധിയുടെ 'ടോപ്പ്‌ലെസ്' പോസ്റ്റര്‍; കന്നഡചിത്രമായ 'ദന്തുപല്യ' വിവാദത്തിലേയ്ക്ക്

സാമൂഹ്യപ്രസക്തിയുള്ള ഏതൊരു ചിത്രവും വിവാദങ്ങളില്‍ നിന്നും വിദൂരമല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്‌ കന്നഡ ചിത്രമായ ദന്തുപല്യ.

ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന പൂജാ ഗാന്ധിയുടെ അര്‍ദ്ധനഗ്നത ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്‌ വിവാദത്തിന്‌ തിരികൊളുത്തി. ഒരു സമൂഹത്തിന്റെ ക്രൂരപീഡനത്തിനിരയാകുന്ന സ്ത്രീയുടെ വേഷമാണ്‌ ചിത്രത്തില്‍ പൂജാ ഗാന്ധിയുടേത്.

 ഈ വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീനാഥ് ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തി. ദന്തുപല്യയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസ രാജുവിനെതിരെ ശ്രീനാഥ് ഹൈക്കോടതിയില്‍ പരാതി നല്‍കി. 

ഇതോടെ വിവാദ ചിത്രം കോടതി നടപടികളില്‍ കുടുങ്ങുമോ എന്ന സംശയത്തിലാണ്‌ ദന്തുപല്യയുടെ അണിയറ ശില്‍പികള്‍.

English Summery
There seems to be no end to the controversies surrounding the Kannada film ‘Dhandupalya’. The film that has been directed by Srinivasa Raju had at first run into major trouble after some people took serious objection to the posters of the film that featured a topless Pooja Gandhi in it.

Post a Comment