Follow KVARTHA on Google news Follow Us!
ad

ആരാധനാലയത്തിന്റെ ചിത്രം ഫേസ്ബുക്കില്‍; ആന്ധ്രയില്‍ വര്‍ഗീയ സംഘര്‍ഷം

ഹൈദരാബാദ്: ആരാധനാലയത്തിന്റെ പ്രകോപനപരമായ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ ആന്ധ്രയിലെ സംഗറെഡ്ഡി നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം. സംഘര്‍ഷത്തെതുടര്‍ന്ന്‌ നഗരത്തില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഫേസ്ബുക്കില്‍ ചിത്രം പ്രസിദ്ധീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം രാത്രിയോടെ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും തുടര്‍ന്ന് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കും ഇവര്‍ കേടുപാട് വരുത്തി. നാല്‍പതോളം കടകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കി. ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞു നടത്തിയ കല്ലേറില്‍ പോലീസുകാരുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പോലീസ് വാഹനത്തിനും അക്രമികള്‍ തീവെച്ചു. രാവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. നഗരത്തിലെ സംഘര്‍ഷസാധ്യതയുള്ള എല്ലായിടത്തും പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

English Summery
Curfew declared in Hyderabad because of communal riot. 

Post a Comment