Follow KVARTHA on Google news Follow Us!
ad

വിജിലന്‍സിന്റെ ഓപ്പറേഷന്‍ ടൂ ടയര്‍; നഗരസഭകളില്‍ ക്രമക്കേട് കണ്ടെത്തി

കൊച്ചി: സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ വിജിലന്‍സ് റെയിഡ് നടത്തി. ഓപ്പറേഷന്‍ ടൂ ടയര്‍ എന്ന പേരിലുള്ള മിന്നല്‍ പരിശോധനയില്‍ കെട്ടിട നിര്‍മാണമടക്കമുള്ള നടപടി ക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കണ്ടെത്തിയത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലാണ് റെയിഡ് നടന്നത്. കെട്ടിട നിര്‍മ്മാണം, വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ്, ജനന-മരണ രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇനങ്ങളിലാണ് വിജിലന്‍സ് പരിശോധന നടന്നത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിരവധി ഫയലുകലും വിജിലന്‍സ് സംഘം പരിശോധിച്ചു. ഉച്ചയ്ക്ക് 11 മണിയോടെ തുടങ്ങിയ റെയിഡ് വൈകിട്ട് അഞ്ച് മണിയോടെ് അവസാനിച്ചു. അനധികൃതമായി കെട്ടിട നിര്‍മാണത്തിന് ലൈസന്‍സ് നല്‍കിയ കെട്ടിടങ്ങളിലും വിജിലന്‍സ് സംഘം നേരിട്ടെത്തി തെളിവെടുത്തു. കാസര്‍കോട്ട് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത പത്ത് കെട്ടിടങ്ങള്‍ കണ്ടെത്തി. ഇവയില്‍ ചില കെട്ടിടത്തിന് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട. ജില്ലയില്‍ റെയിഡിന് സി.ഐ ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട്ടെ റെയിഡിന് ഡി.വൈ.എസ്.പി പി കുഞ്ഞിരാമന്‍, നീലേശ്വരത്തെ റെയിഡിന് സി.ഐ സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കിയിട്ടിലെന്നും കണ്ടെത്തി.

Keywords: Kasaragod, Vigilance, Kochi, Nileshwaram, Kanhangad, kvartha.

Post a Comment