Follow KVARTHA on Google news Follow Us!
ad

പ്രവാചകന്റെ വരവ്‌ പ്രവചിച്ച തുര്‍ക്കി ബൈബിള്‍ കാണണമെന്ന്‌ വത്തിക്കാന്‍

ദുബായ്: യേശു ക്രിസ്തു ഭൂമിയില്‍ പ്രവാചകന്റെ വരവ് പ്രവചിച്ച രഹസ്യ തുര്‍ക്കി ബൈബിള്‍ കാണണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്തെത്തി. 1500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ബൈബിള്‍ കഴിഞ്ഞ 12 വര്‍ഷമായി തുര്‍ക്കി രഹസ്യമാക്കി സൂക്ഷിക്കുകയാണ്‌. ബര്‍നാബാസിന്റെ സുവിശേഷങ്ങളാണ്‌ ഈ രഹസ്യ ബൈബിളില്‍ ഏറേയും ഉള്‍പ്പെട്ടിട്ടുള്ളത്. സുവര്‍ണ ലിപികളിലുള്ള ഈ രഹസ്യ ബൈബിള്‍ അരാമായിക് ഭാഷയിലുള്ളതാണ്‌. 2000ത്തിലാണ്‌ തുര്‍ക്കി പോലീസിന്‌ ഈ ബൈബിള്‍ ലഭിച്ചത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച പുരാവസ്തുക്കള്‍ക്കിടയില്‍ നിന്നും തുര്‍ക്കി പോലീസ് ഇത് കണ്ടെടുക്കുകയായിരുന്നു.

English Summery
Dubai: The Vatican has shown keen interest in a secret Bible in which Jesus is believed to predict the coming of Prophet Mohammad (PBUH) to Earth, according to media reports.

Post a Comment