Follow KVARTHA on Google news Follow Us!
ad

ഇന്ധനചോര്‍ച്ച: യുഎഇയില്‍ 8000ത്തിലേറെ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ദുബായ്: ഇന്ധനചോര്‍ച്ചയെത്തുടര്‍ന്ന്‌ യുഎഇയില്‍ 8000ത്തിലേറെ കാറുകള്‍ തിരിച്ചുവിളിക്കുന്നു. നിസാനിന്റേയും ഇന്‍ഫിനിറ്റിയുടേയും മോഡലുകളാണ്‌ യുഎഇ ധനകാര്യ മന്ത്രാലയം തിരിച്ചുവിളിക്കുന്നത്. നിസാന്‍ ജൂക്ക് 2012, പട്രോള്‍ 2011-2012, ഇന്‍ഫിനിറ്റി ക്യുഎക്സ്56 2011-2012, എം 2012-20 എന്നീ മോഡലുകളാണ്‌ തിരിച്ചെടുക്കുന്നത്. കാറുകളിലെ പ്രഷര്‍ സെന്‍സറിന്റെ അപാകത നിമിത്തം ആഗോളതലത്തില്‍ 250,000 വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ യുഎഇ മന്ത്രാലയവും ഡീലര്‍മാര്‍ക്ക വാഹനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ കാറുകള്‍ക്ക് പ്രത്യേക സര്‍വ്വീസ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിസാന്‍, ഇന്‍ഫിനിറ്റി ഡീലേഴ്സ് തയ്യാറെടുക്കുകയാണ്‌.

English Summery
Dubai: The UAE Ministry of Economy has started recall of 8,730 cars, including two models of Nissan and two models of Infiniti, from the UAE market, Gulf News has learnt.

Post a Comment