Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ റോഡപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു

മസ്ക്കറ്റ്: ഒമാനില്‍ റോഡപകടത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്തീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊഴിലാളികള്‍ സഞ്ചരിച്ച മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളും കാര്‍ ഡ്രൈവറുമാണ്‌ മരിച്ചത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയിലായിരുന്നെന്ന്‌ ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ 11,000 പേരാണ് ഒമാനില്‍ വിവിധ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

English Summery
Muscat: Three people were killed in a car crash on Sohar on Monday

Post a Comment