Follow KVARTHA on Google news Follow Us!
ad

മലേഗാവ് സ്ഫോടനം: ആര്‍.എസ്.എസ് മേധാവിക്ക്‌ സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. മലേഗാവ് സ്ഫോടനക്കേസിലും മറ്റ് തെളിയിക്കപ്പെടാത്ത സ്ഫോടനക്കേസുകളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താന്‍ ഹേമന്ദ് കര്‍ക്കരെയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായുള്ള ആര്‍.എസ്.എസ് മേധാവിയുടെ വെളിപ്പെടുത്തലാണ്‌ സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. 26/11ലെ മുംബൈ ഭീകരാക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെടുന്നതിന്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായി ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ മോഹന്‍ ഭഗത് വ്യക്തമാക്കിയത്. ഇത്തരം അഭിമുഖങ്ങളിലേയ്ക്ക് ഹേമന്ദ് കര്‍ക്കരെയുടെ പേര്‌ വലിച്ചിഴക്കുന്നത് നല്ലതല്ലെന്ന്‌ കോടതി അറിയിച്ചു. മലേഗാസ് സ്ഫോടനക്കേസില്‍ കേണല്‍ പുരോഹിതിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ എന്‍.ഐ.എയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

English Summery 
New Delhi: The Supreme Court, Wednesday, took strong exception to Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat’s recent comments in which he claimed that slain ATS chief Hemant Karkare was under pressure to implicate the Sangh in unsolved blast cases including the Malegaon blast case.

Post a Comment