Follow KVARTHA on Google news Follow Us!
ad

മരണത്തെ ഭയക്കുന്നില്ലെന്ന്‌ റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍

മോസ്ക്കോ: താന്‍ മരണത്തെ ഭയക്കുന്നില്ലെന്ന്‌ റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍. പുടിനെതിരെയുള്ള വധശ്രമത്തെ പരാജയപ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പുടിന്‍. രാജ്യത്തെ ടെലിവിഷന്‍ ചാനലാണ്‌ വധശ്രമ വാര്‍ത്ത പുറത്തുവിട്ടത്. പുടിനെ വധിക്കാനായി ചെചന്‍ വിപ്ലവകാരികള്‍ പദ്ധതിയിട്ടെന്നും ആ ശ്രമം പോലീസ് പരാജയപ്പെടുത്തിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഞായറാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന്‌ കൂടുതല്‍ വോട്ട് നേടാനുള്ള തന്ത്രമാണിതെന്നാണ്‌ എതിരാളികള്‍ ആരോപിക്കുന്നത്.

English Summery
Moscow: Prime Minister Vladimir Putin declared Tuesday he doesn't fear assassination attempts, a day after state television reported that security forces had foiled a plot to kill him. 

Post a Comment