Follow KVARTHA on Google news Follow Us!
ad

പി.കെ.നാരായണപ്പണിക്കര്‍ അന്തരിച്ചു


ചങ്ങനാശേരി: എന്‍എസ്എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ.നാരായണപ്പണിക്കര്‍(82) അന്തരിച്ചു. ചങ്ങനാശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 ഓടെയായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 28 വര്‍ഷം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി നാരായണപ്പണിക്കര്‍ സേവനമനുഷ്ഠിച്ചു. 1983ലാണ് അദ്ദേഹം ആദ്യമായി എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍.

Keywords: Obituary, Kerala

Post a Comment