Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7,500 കവിഞ്ഞു: ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടണ്‍: സിറിയയിലെ ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7,500 കവിഞ്ഞു. ജനകീയ പ്രക്ഷോഭം തുടങ്ങി 11 മാസത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌ ഇത്. എന്നാല്‍ സിറിയയില്‍ ഇതുവരെ 8000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളും അടക്കം ദിവസവും നൂറിലധികം സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്ന്‌ ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ലിന്‍ പാസ്കോ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. രണ്ട് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. നിയന്ത്രിക്കാനാകാത്ത വിധം സിറിയന്‍ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ലിന്‍ പാസ്കോ വ്യക്തമാക്കി. അതേ സമയം ഹോംസില്‍ സൈന്യവും വിമതരും തമ്മില്‍ പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 25 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹോംസില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ വിദേശ മാധ്യമപ്രവര്‍ത്തകര്‍ വിമതരുടെ സഹായത്തോടെ ലബനനിലേക്ക് രക്ഷപ്പെട്ടു. ആക്രണത്തില്‍ രണ്ടു വിദേശ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment