Follow KVARTHA on Google news Follow Us!
ad

പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ലഘുചിത്രം 'നിഴലുകള്‍' ശ്രദ്ധേയമാകുന്നു

യുഎഇയിലെ പതിനഞ്ചോളം മലയാളികളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ലഘുചിത്രം 'നിഴലുകള്‍' ശ്രദ്ധേയമാകുന്നു. ഷമീര്‍ ഒറ്റത്തൈക്കല്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ഷാര്‍ജയിലാണ്‌ ചിത്രീകരിച്ചത്. പ്രവാസം തന്നെയാണ് നിഴലുകളുടെ ഇതിവൃത്തം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ യുവാവിന്റെ ജീവിതത്തിലൂടെ ചില യാഥാര്‍ഥ്യങ്ങള്‍ പറയുകയാണ് ചിത്രം. മരുഭൂമിക്കഥകളിലെ പതിവ് അതിശയോക്തികള്‍ക്കപ്പുറം സത്യസന്ധമായ അന്വേഷണം കൂടിയാണ് നിഴലുകള്‍.. ഷക്കീം ചെക്കുപ്പയാണ് തിരക്കഥാകൃത്ത്. ക്യാമറയില്‍ പുതിയ പരീക്ഷണങ്ങളുമായി എത്തുന്നത് പ്രസൂണ്‍ കാര്‍ത്തിക്, നൌഫല്‍ ഹുസൈന്‍ എന്നിവരാണ്. നിഴലുകളുടെ സംഗീതവും ഗാനരചനയും നിര്‍വഹിച്ചതും പ്രധാനവേഷം ചെയ്തതും സംവിധായകന്‍ ഷമീര്‍ തന്നെയാണ്. ടാക്കീസ് ഓഫ് സ്ക്രീന്‍ ലജന്റ്സിന്റെ ബാനറില്‍ നിര്‍മിച്ച നിഴലുകള്‍ കഴിഞ്ഞ ദിവസം യു എ ഇയില്‍ പ്രദര്‍ശിപ്പിച്ചു.

Post a Comment