Follow KVARTHA on Google news Follow Us!
ad

വൈ ദിസ് കൊലവെറി ഡി.... ചിത്രം 3 മാര്‍ച്ച് 30ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തും

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 3 മാര്‍ച്ച് 30ന് തിയെറ്ററുകളിലെത്തുന്നു. വൈ ദിസ് കൊലവെറി ഡി എന്ന ഗാനത്തിലൂടെ എല്ലാവരുടേയും നാവിന്‍ തുമ്പിലുള്ള ചിത്രത്തില്‍ ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലാണ് എത്തുന്നത്. ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജ നിര്‍മിക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ നല്‍കിയത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഇതാണ് 3യുടെ മറ്റൊരു പ്രത്യേകത. വൈ ദിസ് കൊലവെറി ഡി...... എന്ന പാട്ടു പോലെ തന്നെ സിനിമയും സൂപ്പര്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summery
Moontru' will be on theaters on March 30th. 

Post a Comment