Follow KVARTHA on Google news Follow Us!
ad

ത്രിരാഷ്ട്ര പരമ്പര: ജയത്തോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി

സിഡ്നി: ത്രിരാഷ്ട്ര പരമ്പരയില്‍ ജയത്തോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ജയിക്കാന്‍ 321 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ 36.4 ഓവറില്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 30 റണ്‍സെടുത്ത് സേവാഗും 39 റണ്‍സെടുത്ത് സച്ചിനും 63 റണ്‍സെടുത്ത് ഗംഭീറും പുറത്തായി. തുടര്‍ന്നായിരുന്നു ഇന്ത്യയുടെ വിജയകൂട്ടുകെട്ട് പിറന്നത്. ക്രീസില്‍ വിരാട് കോഹ്‌ലിയും സുരേഷ് റെയ്നയും ഒന്നിച്ചതോടെ പന്ത് തുടരെ അതിര്‍ത്തി കടന്നു. സെഞ്ചുറി നേടിയ കോഹ്‌ലി റണ്‍റേറ്റ് ഒരിക്കലും താഴാന്‍ അനുവദിച്ചില്ല. റെയ്ന മികച്ച പിന്തുണ നല്‍കി. കോഹ്‌ലി 133 ഉം റെയ്ന 40 ഉം റണ്‍സെടുത്തു.

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് ശ്രീലങ്ക കുറ്റന്‍ വിജയലക്ഷ്യമാണ് നല്‍കിയത്. രണ്ടാം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുതീര്‍ത്ത ദില്‍ഷനും സംഗക്കാരയും ചേര്‍ന്നാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്. ദില്‍ഷന്‍ പുറത്താകാതെ 160 ഉം സംഗക്കാര 105 ഉം റണ്‍സ് നേടി. ദില്‍ഷന്റെ കരിയറിലെ പതിനൊന്നാമത്തേയും ഓസ്ടേലിയന്‍ മണ്ണിലെ ആദ്യ സെഞ്ചുറിയുമാണിത്. സംഗക്കാരയുടെ പതിമൂന്നാമത്തേയും ഇന്ത്യയ്ക്കെതിരെ നാലാമത്തേയും സെഞ്ചുറിയാണ് ഇന്നത്തേത്.

Post a Comment