Follow KVARTHA on Google news Follow Us!
ad

എന്റിക്കാ ലക്സി പത്തുലക്ഷം ബാങ്ക്‌ ഗ്യാരന്റിയായി കെട്ടിവയ്ക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: രണ്ട് മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പലിനോട് പത്തുലക്ഷം രൂപ കൂടി കെട്ടിവെയ്ക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. വെടിവയ്പ്പില്‍ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 72 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രെഡ്ഡി കോടതിയെ സമീപിച്ചതെങ്കിലും പത്തുലക്ഷം രൂപ കെട്ടിവച്ചാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു

English Summery
Kochi: HC demands Italian ship to fund 10 lakhs. 

Post a Comment