Follow KVARTHA on Google news Follow Us!
ad

നഷ്ടപരിഹാരമായി ഇറ്റാലിയന്‍ കപ്പല്‍ കമ്പനി മൂന്ന്‌കോടി രൂപ കെട്ടിവയ്ക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന്‌ കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവയ്ക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന്‌ തീരം വിടാമെന്നും ഹൈക്കോടതി അറിയിച്ചു. കേസന്വേഷണം തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ റജസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ വ്യഴാഴ്ചയ്ക്ക് മുമ്പ് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം നഷ്ടപരിഹാരം സംബന്ധിച്ച് കപ്പല്‍ ഉടമകളും വെടിയേറ്റ് മരിച്ച മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ല. നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പ് നല്‍കാന്‍ കപ്പല്‍ ഉടമകള്‍ തയ്യാറായില്ല.

കോടതി നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടത്തിയത്. ഇത്രമാത്രം ആയുധങ്ങള്‍ കപ്പലില്‍ കയറ്റാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി രാവിലെ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. വെടിവെപ്പില്‍ ക്യാപ്റ്റന് ഉത്തരവാദിത്തം ഇല്ലേയെന്നും കോടതി ചോദിച്ചു

Post a Comment