Follow KVARTHA on Google news Follow Us!
ad

ഹജ്ജ് 2012: അപേക്ഷകള്‍ നാളെ മുതല്‍ വിതരണം ചെയ്യും

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷകള്‍ നാളെ (മാര്‍ച്ച് ഒന്ന്‌) മുതല്‍ വിതരണം ചെയ്യും. ഏപ്രില്‍ 16 വരെ അപേക്ഷ സ്വീകരിക്കും. ഒരിക്കല്‍ പോലും ഹജ് ചെയ്യാത്തവര്‍ക്ക് മാത്രമെ സംവരണ കാറ്റഗറിയില്‍ ഇനി തീര്‍ഥാടനത്തിന് അവസരം ലഭിക്കൂ. കരിപ്പൂര്‍ ഹജ് ഹൌസ്, കലക്ട്രേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകള്‍, കോഴിക്കോട് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, എറണാകുളത്തെ വഖഫ് ബോര്‍ഡ് ഓഫീസ്, കോഴിക്കോട് മേഖലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് നാളെ മുതല്‍ ഹജ് അപേക്ഷകള്‍ ലഭിക്കും. ഹജ് കമ്മിറ്റി വെബ്സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തുമെടുക്കാം. 70 വയസ്സു കഴിഞ്ഞവരുടെ അപേക്ഷയാണ് ആദ്യം പരിഗണിക്കുക. ഇവരുടെ സഹായിക്കും അവസരം ലഭിക്കും. ഇത്തവണത്തേതടക്കം തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചവര്‍ക്കാണ് രണ്ടാം പരിഗണന.

English Summery
Application will distributed from tomorrow on wards. 

Post a Comment