Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ശൈലന്‍ മന്ന നിര്യാതനായി


കൊല്‍ക്കത്ത: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ശൈലന്‍ മന്ന എന്ന ശൈലേന്ദ്രനാഥ് മന്ന(87) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ എഎംആര്‍ഐ ആശുപത്രിയിലായിരുന്നു അന്ത്യം.

1951ലെ ഡല്‍ഹിയിലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച ഫുട്‌ബോള്‍ ടീമിന്റെ നായകനായിരുന്നു ശൈലന്‍ മന്ന.അടുത്ത വര്‍ഷം ഹെല്‍സിങ്കി ഒളിംപിക്‌സിലും 1954ലെ മനില ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.2000ല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ ഇന്ത്യയുടെ ഫുട്‌ബോളര്‍ ഓഫ് ദ് മിലേനിയം ആയി ആദരിച്ചിരുന്നു.

Keywords: Obituary, Football, Sports, Kolkata, National

Post a Comment