Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം: കട്ജു

ചെന്നൈ: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങല്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ലൈംഗീക പീഡനങ്ങള്‍ പോലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേരോ ഫോട്ടോയോ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെപ്പോലെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന രാജ്യങ്ങളില്‍ പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആരും മുന്‍പോട്ട് വരില്ലെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ ഭാവിയെ ഹനിക്കുന്ന രീതിയിലുള്ള റിപോര്‍ട്ടിംഗ് ഒഴിവാക്കണമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ മാധ്യമ ഓഫീസുകളിലേയ്ക്കും അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summery

Chennai: Press Council of India chairman Justice Markandey Katju on Tuesday advised media to exercise restraint while reporting crimes on women, particularly sexual assault.

Post a Comment