Follow KVARTHA on Google news Follow Us!
ad

റിയാദില്‍ മലയാളികളുടെ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

റിയാദ്: ഉം റ കഴിഞ്ഞ്‌ മടങ്ങിയ മലയാളികളുടെ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ് (37) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക്‌ പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. കണ്ണൂര്‍ കൂത്തുപറമ്പ് മരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുല്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ ഡ്രൈവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അബ്ദുറഹീമിനെ പോലീസ് ഹെലികോപ്ടറില്‍ റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റുള്ളവര്‍ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈക്ക് പരിക്കേറ്റ ഡ്രൈവര്‍ ഹനീഫ പ്രാഥമിക ശുശ്രൂഷക്ക് ശേഷം അല്‍ഖുവയ പോലീസ് സ്റ്റേഷനിലാണ്. ഉംറക്ക് പോയി തിരിച്ചു വരുമ്പോള്‍ ഇന്നോവ കാറിനു മുന്നിലുണ്ടായിരുന്ന ട്രക്കില്‍ നിന്നും ഡ്രമ്മുകള്‍ റോഡില്‍ വീണതിനെ തുടര്‍ന്ന് കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. റിയാദില്‍ ജനറല്‍ സര്‍വ്വീസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന അബ്ബാസ് രണ്ട് മാസം മുന്‍പാണ്‌ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

English Summery
Riyadh: Accident claims Malayali youth in Riyadh

Post a Comment