Follow KVARTHA on Google news Follow Us!
ad

ഹാക്കര്‍മാരുടെ സംഘത്തെ ഇന്റര്‍പോള്‍ പിടികൂടി


പാരീസ്: ലോകരാജ്യങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ഹാക്കര്‍മാരുടെ സംഘം ഇന്റര്‍പോളിന്റെ പിടിയില്‍. തെക്കേ അമേരിക്കയിലും യൂറോപ്പിലും നടത്തിയ വ്യാപക റെയ്ഡിലാണ് ഹാക്കര്‍മാരെന്ന് സംശയിക്കുന്ന 25 പേരെ പിടികൂടിയത്. അനോണിമസ് ഹാക്കര്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് കരുതുന്നു. അര്‍ജന്റീന, ചിലി, കൊളംബിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് റെയ്ഡ് നടന്നത്. പിടിയിലായവര്‍ 17നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. കൊളംബിയന്‍ പ്രതിരോധമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെ വെബ്‌സൈറ്റും തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുണ്ട്. ചിലിയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഫെബ്രുവരി പകുതിയോടെയാണ് ഹാക്കര്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Keywords: Hackers, Interpol, Paris, World

Post a Comment